മകനെ കരയ്ക്ക് നിര്‍ത്തി അമ്മ ആറ്റില്‍ ചാടി മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൺറോത്തുരുത്ത് കൊച്ചുമാട്ടേൽ ജങ്ഷനുസമീപം നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

മൺറോത്തുരുത്ത്: കുഞ്ഞിനെ കരയിൽ നിർത്തിയതിന് ശേഷം ആറ്റിലേക്ക് ചാടി യുവതി മരിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വന്ന നാട്ടുകാർ നടത്തിയ തിരച്ചിലിൽ കല്ലടയാറ്റിൽ മൃതദേഹം കണ്ടെത്തി. കാഞ്ഞിരകോട് കാർമൽ ഹൗസിൽ ചെറുപുഷ്പം (46) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൺറോത്തുരുത്ത് കൊച്ചുമാട്ടേൽ ജങ്ഷനുസമീപം നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.  ഇളയമകൻ അഞ്ചുവയസ്സുകാരൻ ഇവാനാണ് ചെറുപുഷ്പത്തിനൊപ്പം ഉണ്ടായിരുന്നത്. കുട്ടിയെ ആറ്റുതീരത്ത് നിർത്തി ചെറുപുഷ്പം ആറ്റിലേക്ക് ചാടുകയായിരുന്നു. 

ചെറുപുഷ്പത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കിഴക്കേ കല്ലട പോലീസ് മേൽനടപടി സ്വീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now