കോട്ടയത്ത് നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു; അന്വേഷണം

ഇന്നലെ രാത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

കോട്ടയം: വൈക്കം ഉല്ലലയിൽ മാതാപിതാക്കൾ നവജാത ശിശുവിനെ കുഴിച്ചിട്ടു. ഇതരസംസ്ഥാന തൊഴിലാളിയുടെ  കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ രാത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.

ഉല്ലലയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബം​ഗാൾ സ്വദേശിയുടെ 20കാരിയായ ഭാര്യയാണ് പ്രസവിച്ചത്. ഇന്നലെ രാത്രി ബാത്ത് റൂമിൽ വച്ചായിരുന്നു പ്രസവം.കുഞ്ഞിന് നാലുമാസത്തെ മാത്രം വളർച്ചയാണ് ഉണ്ടായിരുന്നത്.  

കുഞ്ഞിന് ജീവനില്ലാത്തതിനെ തുടർന്ന് പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിടുകയായിരുന്നെന്നാണ് ദമ്പതികൾ പറയുന്നത്.വിവരം അറിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now