കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുകാരന്‍ യുവതിയെ കടന്നുപിടിച്ചത്.

ആറന്‍മുള പൊലീസ് സ്റ്റേഷന്‍ ബോര്‍ഡ്‌
Last Updated :20 January 2024, 9:10 am IST

News Now

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് കേസ് എടുത്തു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുകാരന്‍ യുവതിയെ കടന്നുപിടിച്ചത്. നേരത്തെയും ഇയാള്‍ ഈ യുവതിയെ കടന്നുപിടിച്ചിരുന്നു. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് അവര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇയാളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടയാതിന് പിന്നാലെ യുവതി എസ്എച്ച്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

എസ്എച്ച്ഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നാലെ യുവതി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സജീഫ്ഖാനെതിരെ പൊലീസ് കേസ് എടുത്തു. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട ഡിവൈഎസ്പിയും സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും നടത്തിയ അന്വേഷണത്തിലാണ് സസ്‌പെന്റ് ചെയ്യാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates