സുരേന്ദ്രന് വോട്ടുതേടി മോദി ; പത്തനംതിട്ടയില്‍

കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

നരേന്ദ്രമോദി / ഫയല്‍
Last Updated :20 January 2024, 8:42 am IST

പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. കോന്നി പ്രമാടത്ത്  ബിജെപി സംസ്ഥാന പ്രസിഡന്റും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 

കോന്നിയില്‍ നിന്നും പ്രധാനമന്ത്രി നേരെ കന്യാകുമാരിയിലേക്ക് പോകും. വൈകീട്ട് കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് റാലിയിലും മോദി പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now