
മഴ തുടരും; ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ആറ് ജില്ലകളില്‍ യല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പില്ല.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ മുന്നറിയിപ്പൊന്നും ഇല്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്േേക്കാട് വരെ ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 16 സെന്റി മീറ്ററിനും 81 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ട്.
തെക്കന്‍ തമിഴ്നാട് തീരത്ത് കുളച്ചല്‍ മുതല്‍ കിലക്കരെ വരെ ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 22 സെന്റി മീറ്ററിനും 83 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും




