
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

നെടുംകുന്നം: വട്ടക്കാവ് വടക്കേപുതുവേലില് റെജി ജോസറിന്റെ പിടക്കോഴിയാണ് ഇപ്പോള്‍ നാട്ടിലെ താരം. എല്ലാ കോഴികളും ദിവസേന ഒരു മുട്ടയിടുമ്പോള് ഇവള് നല്‍കുന്നത് രണ്ട് മുട്ട.
കഴിഞ്ഞ ഒരാഴ്ചയായി ഒരു ദിവസം രണ്ട് മുട്ടയാണ് ഈ പിടക്കോഴി ഇടുന്നത്. സംഭവം നാട്ടിലറിഞ്ഞതോടെ താരവുമായി. മൂന്ന് പിട കോഴികളാണ് റെജി ജോസഫിന്റെ വീട്ടിലുള്ളത്. എന്നാല്‍ ദിവസവും നാല് മുട്ടകള്‍ വീതം കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.
സംശയം തോന്നിയ വീട്ടുകാര്‍ നിരീക്ഷിച്ചപ്പോഴാണ് ഒരു ദിവസം ഇവള് രണ്ട് മുട്ടയിടുന്നത് ശ്രദ്ധിച്ചത്. രണ്ട് മുട്ടയും തമ്മിലുള്ള വലിപ്പത്തില്‍ ചെറിയ വ്യത്യാസം ഉണ്ട്. എന്നാല്‍ സ്വാദ് ഒരുപോലെയാണെന്ന് വീട്ടുകാര്‍ പറയുന്നു. 5 വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ മകള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ചതാണ് ഈ നാടന്‍ ഇനം പിടക്കോഴി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



