
News Now
തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ തിരുവല്ലം പൊലീസ് പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് (24) പിടിയിലായത്.
WHAT TO READ NEXT
ടിപി ചന്ദ്രശേഖരന് വധക്കേസ്: അപ്പീലുകളില് ഹൈക്കോടതി വിധി നാളെ
ഇന്നലെ രാവിലെ 10.30 ഓടെയാണ് അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടര്ന്ന് പണവുമായി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടയില് തടയാന് ശ്രമിച്ച പ്രദേശവാസിയായ വയോധികനെ പ്രതി ആക്രമിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
സമീപവാസിയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







