അധ്യാപക ദമ്പതികൾ വീടിനു സമീപത്തെ വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷ്ണൻ (72) ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. 

ചിങ്ങപുരം സികെജി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞിമാത. 

മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: അഭിലാഷ് (അധ്യാപകൻ, കന്നൂർ യുപി സ്കൂൾ) അഖിലേഷ്. മരുമകൾ രമ്യ (അധ്യാപിക, മേപ്പയൂർ എൽപി സ്കൂൾ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates