യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; എറണാകുളത്ത് രണ്ട് പേർ പിടിയിൽ

ജിത്തു രാജ്
Last Updated :20 January 2024, 8:46 am IST

News Now

കൊച്ചി: എറണാകുളത്ത് യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ജിത്തു രാജ് (26), അലി (അലൻ 39) എന്നിവരാണ് പിടിയിലായത്. 

തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് എറണാകുളം മറൈൻഡ്രൈവിൽ വച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. പിന്നാലെ ഇവരുടെ സ്വർണ താലിയും കമ്മലും പൊട്ടിച്ചെടുക്കുകയും കൈയിലുള്ള പേഴ്സ് തട്ടിപ്പറിക്കുകയും ചെയ്തു. മോഷണ ശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ യുവതിയെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു 

തുടർന്ന് യുവതിയുടെ പരാതിയിന്മേൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates