മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലിൽ സന്ദേശം അയച്ച് ശല്യപ്പെടുത്തിയതായും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്

ഷഫീല/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 8:56 am IST

News Now

മലപ്പുറം : മലപ്പുറത്ത് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ(28) ആണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

മരിക്കുന്നതിന് മുൻപ് യുവതി സഹോദരന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു. ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് സഹോദരി വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള ഭർത്താവ് റഷീദ് ഒരു മാസം മുൻപാണ് നാട്ടിൽ വന്നുപോയത്. 

മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലിൽ സന്ദേശം അയച്ച് ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം രണ്ടു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസും വിരലടയാള പരിശോധന സംഘവും സ്ഥലത്തെത്തി തെളിവെടുത്തു.

ഒമ്പതും മൂന്നും വയസ്സുള്ള  ആമിന റിദ, ഫാത്തിമ റിഫ എന്നിവരാണ് മക്കൾ.  മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഷഫീലയുടെ മൃദേഹം ഇന്ന് കബറടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates