അമിത വേ​ഗതയിൽ കാറോടിച്ചതിന് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിന് കേസെടുത്തു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പൊലീസ് ഇറക്കിക്കൊണ്ട് പോയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now


കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. ബിസി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. രാത്രി ഒമ്പതരക്കാണ് വഴിയരികിൽ അത്യസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ കണ്ടത്. ഉടനെ തന്നെ നാട്ടുകാർ ജിഷ്ണുവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണം

ചെവിയിൽ നിന്ന് രക്തവും മൂക്കിൽ നിന്നും വായിൽ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത വേ​ഗതയിൽ കാറോടിച്ചതിന് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിന് കേസെടുത്തു എന്ന് പറഞ്ഞാണ് ജിഷ്ണുവിനെ വീട്ടിൽ നിന്ന് പൊലീസ് ഇറക്കിക്കൊണ്ട് പോയത്. മഫ്തിയിലുള്ള പൊലീസുകാരാണ് എത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണം എന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates