ജഡ്ജി ആണെന്ന് പറഞ്ഞുപറ്റിച്ചു; പൊലീസ് വാഹനത്തില്‍ 'ഉല്ലാസയാത്ര'; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍ 

വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലിലും പിന്നീട് റെയില്‍വേ സ്റ്റേഷനിലും കൊണ്ടുവിടുകയായിരുന്നു.

അറസ്റ്റിലായ യുവാവ്‌
Edited by :migrator
Last Updated :22 ജനുവരി 2024, 7:51 pm IST

കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലിലും പിന്നീട് റെയില്‍വേ സ്റ്റേഷനിലും കൊണ്ടുവിടുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. 

യുവാവ് ഹോസ്ദുര്‍ഗ് പൊലീസിനെ വിളിച്ച് താന്‍ ജഡ്ജ് ആണെന്ന് അറിയിക്കുകയായിരുന്നു. തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ ഹോട്ടലില്‍ കൊണ്ടുവിട്ടു. പിന്നാലെ താന്‍ ഭീഷണിയുള്ള ജഡ്ജ് ആണെന്ന് അറിയിച്ചച്ചതോടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ പോകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. ആ സമയത്ത് അവിടെ നിന്ന് ട്രെയിന്‍ ഇല്ലാത്തതിനെ  തുടര്‍ന്ന് നീലേശ്വരത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ഇതിനിടെ സംശയം തോന്നിയ പൊലീസ് ഇയാളോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ അത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വ്യാജജഡ്ജിയാണെന്ന് അറിഞ്ഞത്.

തുടര്‍ന്ന് ഇയാള്‍ താമസിച്ച ഹോട്ടലില്‍ എത്തി പൊലീസ് പരിശോധിച്ചപ്പോള്‍ പണം നല്‍കിയില്ലെന്ന് അറിഞ്ഞു. സബ് കളക്ടറാണെന്ന് പറഞ്ഞാണ് അവിടെ മുറിയെടുത്തത്. ഇയാള്‍ക്കെതിരെ 9 കേസുകള്‍ ഉണ്ടെന്ന് ഹോസ്ദുര്‍ഗ്
പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now