
തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും
2026-27 സാമ്പത്തിക വര്‍ഷത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി 1,400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്

കൊല്ലം: തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാന്‍ ദക്ഷിണ റെയില്‍വേ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവിലുള്ള തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ 60 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2029 മാര്‍ച്ചിനുള്ളില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. റെയില്‍വേ ആരാധകനായ നവീന്‍ ചന്ദറിന് നല്കിയ വിവരാലകാശ മറുപടിയിലാണ് ദക്ഷിണ റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി 1,400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമായി 86.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 2017 ഓഗസ്റ്റിലാണ് അനുമതി ലഭിച്ചത്. ഇതില്‍ 32.63 കിലോമീറ്റര്‍ പാത ഇതിനകം കമ്മീഷന് ചെയ്തു. ബാക്കിയുള്ള 53.93 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി മൊത്തം 97.10 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഇതില്‍ 85.55 ഹെക്ടര്‍ ഭൂമി (ഏകദേശം 88 ശതമാനം) ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. അനുവദിച്ച 86.56 കിലോമീറ്റര്‍ റെയില്‍ പാതയുടെ 38 ശതമാനത്തോളം കമ്മീഷന് ചെയ്തു കഴിഞ്ഞു.
അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. നാഗര്‍കോവില്‍ ടൗണ്‍ - നാഗര്‍കോവില്‍ ജങ്ഷന് (4.33 കി.മീ), നാഗര്‍കോവില്‍ ജങ്ഷന് - കന്യാകുമാരി (14.93 കി.മീ) പാതകള്‍ 2024 മാര്‍ച്ചില്‍ കമ്മീഷന് ചെയ്തു. ഏരണിയില് - നാഗര്‍കോവില്‍ ടൗണ്‍ (13.37 കി.മീ) പാത 2026 മാര്‍ച്ചില്‍ കമ്മീഷന് ചെയ്തു. കുഴിത്തുറ - ഏരണിയില് (16.01 കി.മീ) പാത 2028 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
തിരുവനന്തപുരത്തിനും കുഴിത്തുറയ്ക്കുമിടയിലുള്ള മറ്റു റീച്ചുകളായ തിരുവനന്തപുരം - നേമം (7.72 കി.മീ), നേമം - ബാലരാമപുരം (5.37 കി.മീ), ബാലരാമപുരം - നെയ്യാറ്റിന്‍കര (4.01 കി.മീ), നെയ്യാറ്റിന്‍കര - പാറശ്ശാല (12.48 കി.മീ), പാറശ്ശാല - കുഴിത്തുറ (8.34 കി.മീ) എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരികയാണ്. 2027 ജനുവരി മുതല്‍ 2029 മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ ഇവ പൂര്‍ത്തിയാകും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Thiruvananthapuram-Kanyakumari Third Railway Line DPR to be Submitted by March 2027
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




