ജന്മപുണ്യം തേടി പുനര്‍ജനി നൂഴല്‍; നൂറുകണക്കിന് ഭക്തര്‍ തിരുവില്വാമലയില്‍, വിഡിയോ

ക്ഷേത്രത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ കിഴക്കായി വില്വാമലയിലാണ് പുനര്‍ജനി ഗുഹ സ്ഥിതി ചെയ്യുന്നത്

thiruvilwamala-punarjani-noozhal
ജന്മപുണ്യം തേടി നൂറുകണക്കിന് ഭക്തര്‍ തിരുവില്വാമലയില്‍
Last Updated :11 December 2024, 9:27 pm IST

തിരുവില്വാമല: ജന്മപുണ്യം തേടി നൂറുകണക്കിന് ഭക്തര്‍ തിരുവില്വാമലയിലെത്തി. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനര്‍ജനി നൂഴല്‍.

പുലര്‍ച്ചെ ക്ഷേത്രത്തില്‍നിന്ന് നാമജപ ഘോഷയാത്രയോടുകൂടി മേല്‍ശാന്തിയും ഭക്തരും കിഴക്കേദിക്കിലുള്ള ഗുഹാമുഖത്തെത്തി പ്രത്യേക പൂജയ്ക്കുശേഷമാണു പുനര്‍ജനിനൂഴല്‍ ആരംഭിച്ചത്.

പൂജയ്ക്കുശേഷം നെല്ലിക്ക ഉരുട്ടിയതിനു ശേഷമാണ് ഗുഹനൂഴല്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ കിഴക്കായി വില്വാമലയിലാണ് പുനര്‍ജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നശിക്കുമെന്നാണ് വിശ്വാസം. ആയിരം പേര്‍ക്കാണ് പുനര്‍ജനി നൂഴാനുള്ള ടോക്കണ്‍ നല്‍കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now