ആ കോടീശ്വരന്‍ ഓട്ടോ ഡ്രൈവര്‍; തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ചത് മരട് സ്വദേശിക്ക് 

മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ തിരുവോണം ബമ്പര്‍  ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:49 am IST

കൊച്ചി: മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ തിരുവോണം ബമ്പര്‍  ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്.

 ഈ മാസം പത്തിനാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now