ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നു മുതല്‍

ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:40 am IST

തിരുവനന്തപുരം : റേഷന്‍ കടകളിലൂടെ ഈ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം.

500 ഗ്രാം വീതം ചെറുപയറും ഉഴുന്നു, 250 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോ വീതം പഞ്ചാസാരയും ഉപ്പും, 100 ഗ്രാം വീതം തേയില, മുളകുപൊടി / മുളക്, കടുക്/ഉലുവ, അര ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് ഖദര്‍ മാസ്‌കുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്.

ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now