കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്​ എടിഎമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now


കൊടുങ്ങല്ലൂർ: പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തിയവർക്ക് മുൻപിൽ തലപൊക്കി അണലി. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്​ എടിഎമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്.

എടിഎമ്മിൽ എത്തിയവർ അപ്രതീക്ഷിതമായി മുൻപിലെത്തിയ അണലിയെ കണ്ട്​ ഭയന്നുവിറച്ചു. മെഷീനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു പാമ്പ്. 

ഒടുവിൽ പരിസ്ഥിതി പ്രവർത്തകൻ ഫിലിപ്പ് കൊറ്റനല്ലൂർ എത്തി പാമ്പിനെ പിടികൂടി. മെഷീനകത്ത് കുടുങ്ങിയ പാമ്പിനെ പിടിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. പിവിസി പൈപ്പ് ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates