
പണിമുടക്കിയവര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം നഷ്ടമാവും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'അവധിയാക്കാന്‍' നിയമ തടസം
ഡയസ്‌നോണിനു പകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമ തടസ്സമുള്ളതിനെ തുടർന്നാണ് ഇത്

തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടപ്പെടും. ഡയസ്‌നോണിനു പകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമ തടസ്സമുള്ളതിനെ തുടർന്നാണ് ഇത്.
സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിക്കണം എന്നാണ് ചട്ടം. പലപ്പോഴും പണിമുടക്കിയ ദിവസങ്ങൾ അവധിയാക്കാൻ ജീവനക്കാരെ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പക്ഷെ ഇങ്ങനെ ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയുണ്ട്.
2021 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ വിധി വന്നത്. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും


