സുരേഷ് ഗോപിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നു, സന്ദര്‍ശനം വ്യക്തിപരം: തോട്ടത്തില്‍ രവീന്ദ്രന്‍

സന്ദര്‍ശനത്തിനിടെ തോട്ടത്തില്‍ രവീന്ദ്രന്‍ സുരേഷ് ഗോപിയെ സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Thottathil Raveendran, Suresh Gopi
Thottathil Raveendran, Suresh Gopi Facebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :13 ജൂൺ 2026, 11:51 am IST

കോഴിക്കോട്: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ തോട്ടത്തില്‍ രവീന്ദ്രന്‍. സുരേഷ് ഗോപിയുമായി നേരത്തെ തന്നെ അടുപ്പമുണ്ടെന്നും നടന്നത് വ്യക്തിപരമായ സന്ദര്‍ശനം മാത്രമാണെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ബിജെപിയിലേയ്ക്ക് പോകുമെന്ന വിമര്‍ശനം തോട്ടത്തില്‍ രവീന്ദ്രന്‍ തള്ളുകയും ചെയ്തു.

1968 മുതല്‍ സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്. അന്ന് തൊട്ടിന്നുവരെ അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. സുരേഷ് ഗോപിയെ 20 വര്‍ഷമായി അറിയുന്നതാണ്. ഒരു രാഷ്ട്രീയ ദൗത്യത്തിന് വന്നതല്ലെന്നും രണ്ട് പേരും രണ്ട് ധ്രുവങ്ങളിലുള്‌ല ആളുകളാണെന്നും അതിലേയ്ക്ക് കടക്കുന്നില്ലെന്നും സുരേഷ് ഗോപി തന്നോട് പറഞ്ഞെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണു സുരേഷ് ഗോപി തോട്ടത്തില്‍ രവീന്ദ്രന്റെ വസതിയിലെത്തിയതെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

രവീന്ദ്രന്റെ സമയം ചോദിച്ച് വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തിയാണ് വീട്ടിലേയ്ക്ക് പോയതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. സന്ദര്‍ശനത്തിനിടെ തോട്ടത്തില്‍ രവീന്ദ്രന്‍ സുരേഷ് ഗോപിയെ സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

News Now

Summary

Thottathil Raveendran said he was close to Suresh Gopi earlier, the visit was personal; he will not join BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates