
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കൊച്ചി: ഹണി ട്രാപ്പിൽ പെടുത്തി ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വനിതയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടിൽ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടിൽ റോഷ്‌വിൻ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പിൽ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മൽ, നാലാം പ്രതി വിനീഷ് എന്നിവർ ഒളിവിലാണ്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടർന്നാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. ഒക്ടോബർ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങൾ പറയുന്നതിന് ഡോ. ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മൽ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മൽ പുറത്തിറങ്ങിയ സമയം മറ്റുള്ളവർ ആയുധങ്ങളുമായി അതിക്രമിച്ചു കയറി.
തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ഡോക്ടറെ കിടപ്പു മുറിയിൽ കൊണ്ടുപോയി നിർബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു. അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഡോക്ടറുടെ ബന്ധുക്കൾക്കു ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കുതറി മാറാൻ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ചതായും പണം അപഹരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. തൃക്കാക്കര അസി കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



