
കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി; പണം വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് അറസ്റ്റിലായത്

തൃശ്ശൂർ: കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് അറസ്റ്റിലായത്.
കാൽമുട്ട് ശസ്ത്രക്രിയയ്ക്കായി ഇരുപതിനായിരം രൂപയാണ് ഡോക്ടർ രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസിൻരെ നിർദേശപ്രകാരം വിയ്യൂരിലെ വസതിയിൽ വെച്ച് കൈക്കൂലി പണം നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ഡിവൈഎസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



