
തൃശൂര്‍ പൂരം: ആകാശ വിസ്മയം തീര്‍ത്ത് സാംപിള്‍ വെടിക്കെട്ട്, അമിട്ട് അവശിഷ്ടം വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്
2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികള്‍ പൊട്ടിച്ചാണ് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ആകാശക്കാഴ്ചക്ക് ഹരം പകര്‍ന്നത്

തൃശ്ശൂര്‍: ആകാശച്ചെരുവില്‍ അഗ്നി താണ്ഡവമായി തൃശൂര്‍ പൂരം സാപിള്‍ വെടിക്കെട്ട്. രാത്രി 7ന് ആദ്യം തിരുവമ്പാടിയും തുടര്‍ന്നു പാറമേക്കാവും സാംപിളിനു തിരി കൊളുത്തിയപ്പോള്‍ ജനസാഗരം ആര്‍ത്തിരമ്പി. തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശനും പാറമേക്കാവിനു വേണ്ടി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന്റെ വിസ്മയം ഒരുക്കിയത്.
ഇരു വിഭാഗവും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികള്‍ പൊട്ടിച്ചാണ് ആകാശക്കാഴ്ചക്ക് ഹരം പകര്‍ന്നത്. സ്വരാജ് റൗണ്ടില്‍ പൊലീസ് അനുവദിച്ച സ്ഥലങ്ങളില്‍ നിന്നു മാത്രമേ സാംപിള്‍ വെടിക്കെട്ടു കാണാന്‍ അനുവദിച്ചുള്ളു.
അതിനിടെ, സാംപിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്. ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക



