
മൂന്നാറിൽ കടുവ ഇറങ്ങി; വിഡിയോ വ്യാജമെന്ന് വനം വകുപ്പ്
വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിയ്ക്കും

തൊടുപുഴ: മൂന്നാറിൽ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്. പ്രചാരണം സംബന്ധിച്ചു അന്വേഷണം നടത്തുമെന്നും വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
റോഡിലൂടെ കടുവയും മൂന്ന് കുഞ്ഞുങ്ങളും നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മൂന്നാർ കുണ്ടളയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന വ്യാജേന ആയിരുന്നു പ്രചാരണം.
മൂന്നാറിന്റെ വിവിധ മേഖലകളിൽ കടുവ ഇറങ്ങുന്ന സാഹചര്യം ഉള്ളതിനാൽ, ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു. എന്നാൽ പ്രചരിച്ച ദൃശ്യങ്ങൾ മേഖലയിൽ നിന്നുള്ളതല്ലെന്നു കണ്ടെത്തി.
നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതാരാണെന്ന് അന്വേഷണം നടത്തും. സന്ദേശം അയച്ചവരെ കണ്ടെത്തി നടപടി സ്വീകരിയ്ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
The forest department says that the campaign about a Tiger landing in Munnar is false.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



