സുരേഷ് ഗോപി എട്ടുകാലി മമ്മൂഞ്ഞ്; വിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍; വിഡിയോ

പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസനമെന്നും പ്രതാപന്‍ പറഞ്ഞു.

tn prathapan
ടിഎന്‍ പ്രതാപന്‍ഫെയ്സ്ബുക്ക്
Edited by :Sujith
Last Updated :3 ഒക്ടോബർ 2024, 7:51 pm IST

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംപി ടിഎന്‍ പ്രതാപന്‍. തൃശൂര്‍റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന ടി എന്‍ പ്രതാപന്‍ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായി കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് തൃശൂരിലെ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളിലെ അവകാശവാദങ്ങള്‍. കഴിഞ്ഞ ഫെബ്രുവരി മാസം 26 ാം തീയതി പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസനമെന്നും പ്രതാപന്‍ പറഞ്ഞു.

News Now