സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയിൽ

ഉമ്മന്‍ചാണ്ടി / ടെലിവിഷന്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണവും ഉണ്ടാകും. 

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയിൽ. 

അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം​ഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. 

അര നൂറ്റാണ്ടിലേറെ നിയമസഭാം​ഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാം​ഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാം​ഗമായതിന്റെ റെക്കോർ‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. 

രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now