ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ മലപ്പുറത്ത്; എറണാകുളത്ത് നാലായിരത്തിന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

തിരുവനന്തപുരം: മലപ്പുറം, എറണാകുളം ജില്ലകളിൽ ഇന്ന് നാലായിരത്തിന് മുകളിൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ജില്ലകളിൽ മൂവായിരത്തിന് മുകളിലാണ് രോ​ഗികളുടെ എണ്ണം. സംസ്ഥാനത്ത് ആകെ ഇന്ന് 37,290 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ക്കോ‌ട് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 4580, എറണാകുളം 4340, കോഴിക്കോട് 3836, തിരുവനന്തപുരം 3287, തൃശൂര്‍ 3257, പാലക്കാട് 1330, കൊല്ലം 2875, കോട്ടയം 2369, ആലപ്പുഴ 2451, കണ്ണൂര്‍ 1906, പത്തനംതിട്ട 1188, ഇടുക്കി 1035, കാസര്‍ക്കോട് 931, വയനാട് 871 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates