മുഖ്യമന്ത്രിക്ക് സുരക്ഷ; തളിപ്പറമ്പിൽ നാളെ ​ഗതാ​ഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചു വിടും

തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:02 am IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാ​ഗമായി നാളെ കണ്ണൂർ തളിപ്പറമ്പിൽ ​ഗതാ​ഗത നിയന്ത്രണം. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ വഴിതിരിച്ചു വിടും. 

തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് നിയന്ത്രണം. 

വാഹനങ്ങൾ കൂനം- പൂമം​​ഗലം- കാഞ്ഞിരങ്ങാട്- മന്ന റോഡ് വഴി പോകണം. ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now