ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടി ഓടയില്‍ ചാടി; യുവാവിന് ദാരുണാന്ത്യം

പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

Young Man Leaps from Ambulance into Drain and Dies While En Route to Hospital
തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംപ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :1 മേയ് 2026, 3:20 pm IST

തിരുവനന്തപുരം∙ പേവിഷബാധ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ആശുപത്രിയിലേക്കു പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംങ്ഷന് സമീപത്തെ ഓടയിലാണ് ഇദ്ദേഹം ചാടിയത്.

പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് ചാടി ഓടുകയായിരുന്നു. ഈഞ്ചയ്ക്കല്‍ ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് ഇദ്ദേഹം ചാടിയത്. ഉടന്‍ തന്നെ ആംബുലന്‍സ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതമാണോ പേവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല.

News Now

Summary

Tragedy as Young Man Leaps from Ambulance into Drain and Dies While En Route to Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates