വന്ദേഭാ​രത് കാരണം കേരളത്തിൽ ട്രെയിനുകൾ വൈകുന്നില്ല, വില്ലൻ മഴയെന്ന് റെയിൽവേ

ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണെന്നും റെയിൽവേ

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ സംസ്ഥാനത്തെ ട്രെയിനുകൾ വൈകുന്നു എന്ന ആരോപണം നിഷേധിച്ച് റെയിൽവേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ല എന്നാണ് പത്രക്കുറിപ്പിലൂടെ ദക്ഷിണ റെയിൽവേ വ്യക്തമാക്കിയത്. ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണെന്നും പറയുന്നു. 

വന്ദേഭാരത് ചേർത്തലയിലാണ് ഈ ട്രെയിൻ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നത്. എന്നാൽ ജനശതാബ്തി രാത്രി 9.25ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശതാബ്ദി വൈകുന്നുണ്ടെങ്കിൽ അതിന് കാരണം വന്ദേഭാരത് അല്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു. രാജധാനി എക്സ്പ്രസും വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നില്ലെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി.

ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണ്. കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളം കയറിയതിനാലും തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗർകോവിൽ സെക്ഷനിലും മണ്ണിടിച്ചിൽ കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നതായും റെയിൽവേ പറയുന്നു.

തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യാത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകിയാണ് വേണാട് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ പഴയ സമയത്തു തന്നെയാണ് എത്തുന്നത്. ആലപ്പുഴ വഴി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആമ്പലപ്പുഴ സിംഗിൾ ലൈൻ സെക്ഷനിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളത്. ഇതിൽ ആലപ്പുഴ-എറണാകുളം പാസഞ്ചറിന്‍റെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now