
പിന്കഴുത്തില് വെട്ടേറ്റു; ആദിവാസി യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

പാലക്കാട്: മണ്ണാര്‍ക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം.
പാലവളവ് ഊരിലെ ബാലന് ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്‍കഴുത്തിലേറ്റ വെട്ടാണ് ബാലന്റെ മരണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ബാലന്റെ കഴുത്തിലും തലയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ചന്ദ്രനെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ബാലന് കഴിഞ്ഞ ദിവസം ഉരുളന്‍കുന്ന് വനത്തിലേക്ക് പോയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



