പത്ത് കോടിയുടെ ഹാഷിഷ് ഓയിൽ ട്രെയിനിൽ കടത്താൻ ശ്രമം; പാലക്കാട് രണ്ട് പേർ പിടിയിൽ

അഞ്ച് കിലോ ഹാഷിഷ് ഓയിൽ ഇവരില്‍ നിന്ന് കണ്ടെത്തി. വിപണിയിൽ പത്ത് കോടി വില വരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST

പാലക്കാട്: കോടികളുടെ ഹാഷിഷ് ഓയിലുമായി പാലക്കാട് രണ്ട് പേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് പിടിയിലായത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് സംഘത്തെ അറസ്റ്റ് ചെയ്തത്. 

അഞ്ച് കിലോ ഹാഷിഷ് ഓയിൽ ഇവരില്‍ നിന്ന് കണ്ടെത്തി. വിപണിയിൽ പത്ത് കോടി വില വരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്. 

ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍പിഎഫ് പറഞ്ഞു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now