സിനിമാ താരങ്ങളെക്കൊണ്ടും മുന്‍ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടും സമ്പുഷ്ടമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക.

സുരേഷ് ഗോപി, കൃഷ്ണകുമാര്‍
Last Updated :20 January 2024, 8:41 am IST

News Now

സിനിമാ താരങ്ങളെക്കൊണ്ടും മുന്‍ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടും സമ്പുഷ്ടമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. സിനിമാ താരവും ബിജെപി രാജ്യസഭ എംപിമായ സുരേഷ് ഗോപി തൃശൂരില്‍ നിന്നും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തു നിന്നും ജനവിധി തേടും.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. 

മുന്‍ ഐഎഎസ് ഓഫീസര്‍ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി സി ഡോ. അബ്ദുള്‍ സലാം തിതൂരില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിടും.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ എഞ്ചിനിയര്‍ മണിക്കുട്ടന്‍ മാനന്തവാടിയില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കുന്നത് സി കെ പത്മനാഭനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates