
വോട്ടുതേടിയെത്തി; സ്ഥാനാര്‍ഥിയെ വളര്‍ത്തുനായ ഓടിച്ചിട്ട് കടിച്ചു
ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു. വോട്ട് തേടി വീട്ടിലെത്തിയപ്പോഴാണ് ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനെ നായ കടിച്ചത്. പതിവുപോലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാന്‍സി.
നായയെ വീട്ടില്‍ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവരുടെ അടുത്തേക്ക്് ഓടിയെത്തി. പ്രവര്‍ത്തകരും ജാന്സിയും ഓടിയെങ്കിലും നായയുടെ കടി ഏല്‍ക്കുകയായിരുന്നു. അടിമാലി ആശുപത്രിയിലെത്തിയ ജാന്‍സി പ്രതിരോധ വാക്സിന് കുത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈകിട്ടോടെ പ്രചാരണ രംഗത്ത് ഇറങ്ങാനാകുമെന്ന് ജാന്‍സി പറഞ്ഞു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
UDF candidate attacked by a dog during an election campaign event in Idukki
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
