കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത നേതൃയോഗം സമാപിച്ചു

രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍/ഫയല്‍
Last Updated :20 January 2024, 9:23 am IST

News Now

ന്യൂഡല്‍ഹി: കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത നേതൃയോഗം സമാപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും പരസ്യ പ്രതികരണം പാടില്ലെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണെന്നും 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്നും യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ വിജയം 'ഇന്ത്യ'സഖ്യത്തിന് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആധുനിക രീതിയിലുള്ള പ്രചാരണം സംഘടിപ്പിക്കും. ബൂത്ത് തലം മുതല്‍ പാര്‍ലമെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും. കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രനേതൃത്വം സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെപിസിസി ഭാരവാഹികളും എംപിമാരും അടക്കമുള്ള നേതാക്കളാണ് എഐസിസി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ഓരോ സംസ്ഥാനത്തേയും നേതൃത്വവുമായി എഐസിസി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates