പരീക്ഷകൾ തുടരും; ജൂണിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ 

പരീക്ഷകൾ തീരുമാനിച്ച തിയതികളിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ഇതുസംബന്ധിച്ച് മേയ് പകുതിയോടെ അന്തിമ തീരുമാനം എടുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. എസ്എസ്എൽസി, ഹയർഡസെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. വലിയ പ്രതിസന്ധി ഉണ്ടായില്ലെങ്കിൽ പരീക്ഷകൾ തീരുമാനിച്ച തിയതികളിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. 

അടുത്ത വർഷം എസ്എസ്എൽസി എഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നേരത്തെ തുടങ്ങാൻ തീരുമാനിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി തുടർന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും ജൂൺ മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. 

 ജൂൺ 20ന് നടത്താനിരുന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (കീം) മാറ്റും. കർണാടകയിലെ സ്വകാര്യ മാനേജ്മെന്റുകളുടെ എൻജിനീയറിങ് പ്രവേശനപരീക്ഷയും (കോമെഡ് –കെ) അതേ ദിവസം നടക്കുന്നതിനാലാണിത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now