
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ആലപ്പുഴ: മാവേലിക്കരയിൽ പശുക്കളിൽ കുളമ്പുരോഗബാധ കണ്ടെത്തി. തഴക്കര പഞ്ചായത്തിലെ 14 പശുക്കളിലാണ് രോഗം കണ്ടെത്തിയത്. പശുക്കളുടെ വായിൽ നിന്നു പത വരുന്നുണ്ടെന്നും മൂക്കിൽ നിന്നു ദിവസവും പുഴുക്കളെ എടുത്തു കളയുകയാണെന്നും ഉടമകൾ പറയുന്നു. ഉള്ളിലെ വ്രണം മൂലം ഇവ തീറ്റയെടുക്കുന്നില്ല.
മൂന്നുമാസം മുൻപുണ്ടായ രോഗത്തിന്റെ തുടർച്ചയാണിതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ രോഗബാധയുണ്ടായത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണെന്നു കർഷകർ പറഞ്ഞു. കുളമ്പുരോഗം പലഭാഗത്തും മാറാതെ നിലനിൽക്കുന്നുണ്ടെങ്കിലും അവ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഈ വർഷം രണ്ടുഘട്ട വാക്സിനും ലഭ്യമായിട്ടില്ലെന്നു അവർ പറഞ്ഞു.
വിമുക്തഭടനായ വെട്ടിയാർ ചാങ്കൂർ പടീറ്റതിൽ വേണുഗോപാലൻ ഉണ്ണിത്താന്റെ ഫാമിലെ 9 പശുക്കൾക്കും സമീപത്തെ ലക്ഷ്മിഭവനം ഉഷ, കാക്കനാട് മീനാക്ഷി എന്നിവരുടെ അഞ്ച് പശുക്കൾക്കുമാണു രോഗമുള്ളത്. വേണുഗോപാലൻ ഉണ്ണിത്താന്റെ തന്നെ ഫാമിലെ 15 ആടുകളും അജ്ഞാതരോഗം ബാധിച്ച് ചത്തു. നാല് ആടുകളെ പോസ്റ്റ്മോർട്ടം നടത്തിയതിൽ കുടൽ ചുരുങ്ങിയതാണു മരണ കാരണമെന്നാണ് കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



