
'വെള്ളാപ്പള്ളി ആജീവനാന്തം അവിടെ ഇരുന്നോട്ടെ; യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകും'
'എന്നെ കുറിച്ച് ഉപയോഗിച്ച അതേഭാഷയില്‍ എങ്ങനെ മറുപടി പറയാനാവും. ഞാന്‍ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ആ കസേരയില്‍ ഇരുന്ന് അത്തരം വാക്കുകള്‍ക്ക് മറുപടി പറയാനാവില്ല. 90 വയസിനോട് അടുത്ത ആളാണ് അങ്ങനെ പറഞ്ഞത്. അതിനെതിരെ മോശമായി പറയരുതെന്ന ഔചിത്യം ഞാന്‍ കാണിക്കണം'

കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആജീവനാന്തം ഇരുന്നോട്ടെ. അദ്ദേഹവുമായി ഒരു മത്സരത്തിനില്ലെന്നും സതീശന് പറഞ്ഞു അദ്ദേഹം പറഞ്ഞത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെങ്കില്‍ അദ്ദേഹം ഒഴിയണമെന്ന് പറയുകയല്ലേ വേണ്ടതെന്നും സതീശന് ചോദിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ച് കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞ രാഷ്ട്രീയ വനവാസം ഏറ്റെടുക്കുമെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
'ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും'. സതീശന് കൂട്ടിച്ചേര്‍ത്തു.
'ആര് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചാലും അതിനെ എതിര്‍ക്കും. എന്നെ കുറിച്ച് ഉപയോഗിച്ച അതേഭാഷയില്‍ എങ്ങനെ മറുപടി പറയാനാവും. ഞാന്‍ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ആ കസേരയില്‍ ഇരുന്ന് അത്തരം വാക്കുകള്‍ക്ക് മറുപടി പറയാനാവില്ല. 90 വയസിനോട് അടുത്ത ആളാണ് അങ്ങനെ പറഞ്ഞത്. അതിനെതിരെ മോശമായി പറയരുതെന്ന ഔചിത്യം ഞാന്‍ കാണിക്കണം' സതീശന് പറഞ്ഞു
വൈദികരും കന്യാസ്ത്രീകളും നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും സതീശന് പറഞ്ഞു. രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്, കുടുംബാംഗങ്ങള്‍ വലിയ ഉത്കണ്ഠയിലാണ്. വൈദികരും കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെടുകയാണ്. സഭാവസ്ത്രം ധരിച്ച് പോലും യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. രാജ്യത്തുടനീളം ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇതേ ആളുകള്‍ ക്രൈസ്തവ വീടുകളില്‍ കേക്കുകമായി ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ വരികയാണ്. ആളുകളെ തമ്മില്‍ ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലെടുക്കാന്‍ നോക്കുകയാണെന്നും സതീശന് പറഞ്ഞു. ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളിലൊരാളുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
vd satheesan accepts vellappally natesan challenge
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്‍വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി


