
'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും; ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍'
'കാലാവസ്ഥ പ്രവചനത്തിന് കൃത്യമായ സംവിധാനമുണ്ടാക്കും. ഡാം മാനേജ്മെന്റിന് എഐ ഉപയോഗിച്ചുള്ള സംവിധാനം നടപ്പിലാക്കും'

തിരുവനന്തപുരം: കൊച്ചിയില്‍ നിക്ഷേപകരെ കണ്ടതിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്. 'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ എറണാകുളത്ത് ഉണ്ടതുകൊണ്ടാണ് അവര്‍ അവിടെ വന്നത്. നമ്മുടെ സംസ്ഥാനത്ത് പ്രളയം പോലുള്ള ഗൗരവകരമായ കാര്യങ്ങളുള്ളപ്പോഴും മാധ്യമങ്ങള്‍ക്ക് ഇതേപോലത്തെ കാര്യങ്ങള്‍ വിവാദമാക്കാനാണ് താല്‍പ്പര്യ'മെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍. ഇനി വേണ്ട. വേറെ വല്ലതുമുണ്ടെങ്കില്‍ പറയാം. മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ ഉണ്ടെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ വന്നല്ലേ കാണേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിഡി സതീശന്റെ പ്രതികരണം. പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഗതാഗതമന്ത്രി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അതില്‍ വിവാദം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷി നാശവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തില്‍ 25 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളം കയറി ധാരാളം കടകളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഉപജീവനമാര്‍ഗം നശിച്ച കടക്കാര്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം നല്കാന് തീരുമാനിച്ചു. 2018 ലും 2019ലും ഇങ്ങനെ നല്‍കിയിരുന്നില്ല. പുതിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിന് കൃത്യമായ സംവിധാനമുണ്ടാക്കും. ഡാമുകളിലെ മണലും, നദികളിലെ മണ്ണും മാലിന്യവും നീക്കാനും നടപടി സ്വീകരിക്കും. ഡാം മാനേജ്മെന്റിന് എഐ ഉപയോഗിച്ചുള്ള സംവിധാനം നടപ്പിലാക്കും.
നദീതീര കയ്യേറ്റം കണ്ടെത്താനായി ലാന്‍ഡ് ഓഡിറ്റിങ്ങ് നടത്തും. കാലവര്‍ഷത്തില്‍ തീരപ്രദേശത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. പരമാവധി സ്ഥലത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള സ്കീമുകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സ്ഥലത്ത് ജിയോ ബാഗ് കൊടുക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച് പുതിയ പദ്ധതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് അറിയിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Chief Minister V.D. Satheesan has once again defended the meeting with investors in Kochi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തിരുവനന്തപുരം മൃഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവെന്ന് മുഖ്യമന്ത്രി



