'ദ്വാരപാലക വിഗ്രഹം കടകംപള്ളി വിറ്റുവെന്ന് പറഞ്ഞിട്ടില്ല'

പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി അറിയിച്ചു

VD Satheesan says he did not say that Kadakampally sold the Dwarapalaka idol
വി ഡി സതീശന്‍/ ഫയല്‍
Edited by :Amal Joy
Last Updated :11 ഒക്ടോബർ 2025, 8:04 pm IST

കൊച്ചി: അയപ്പന്റെ ദ്വാരപാലക വിഗ്രഹം കടകംപള്ളി സുരേന്ദ്രന്‍ വിറ്റുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വി ഡി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദ്വാരപാലക വിഗ്രഹം വിറ്റെന്ന് പറഞ്ഞത് കോടതിയാണെന്നും സതീശന്‍ പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് കാണിച്ച് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം.

'അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാം ആരാ കോടീശ്വരന്‍ എന്ന്, കേരളത്തിലുള്ള കോടീശ്വരന്‍ ഇത് മേടിക്കില്ല. കടകംപള്ളിയോട് ചോദിച്ചായ കൃത്യമായി അറിയാമെന്നായിരുന്നു സതീശന്‍ പറഞ്ഞത്. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തില്‍ വി ഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്നും ആരോപണം വി ഡി സതീശന്‍ തെളിയിക്കണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി.

News Now

Summary

VD Satheesan says he did not say that Kadakampally sold the Dwarapalaka idol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates