
'ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല; ഇതുവരെ കാണാത്ത സമരം കേരളം കാണും'; സുജിത്തിനെ വീട്ടിലെത്തി കണ്ട് വിഡി സതീശന്
കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത രീതിയില്‍ ഇതിനെതിരെ പ്രതികരിക്കും. നിലവിലുള്ള ഫ്രെയിം കോണ്‍ഗ്രസ് ഉപേക്ഷിക്കും.

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച നാലുപൊലീസുകാരും കാക്കി ധരിച്ച് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഇതുവരെ കാണാത്ത സമരം കേരളം കാണും. സര്‍ക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും സമരത്തിന്റെ ഫ്രെയിം കോണ്‍ഗ്രസ് മാറ്റുമെന്നും സതീശന് പറഞ്ഞു. കുന്നംകുളത്ത് കസ്റ്റഡി ആക്രമണത്തിന് ഇരയായ സുജിത്തിനെ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം.
ഈ കാക്കി വസ്ത്രം ധരിച്ച് അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി പൊലീസില്‍ ജോലി ചെയ്യാമെന്ന് കരുതേണ്ട. ഒരു കാരണവശാലും അത് നടക്കില്ല. ഞാനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ പോയാലും അവര്‍ കാക്കി വസ്ത്രം ധരിച്ച് ജോലി ചെയ്യില്ല. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത രീതിയില്‍ ഇതിനെതിരെ പ്രതികരിക്കും. നിലവിലുള്ള ഫ്രെയിം കോണ്‍ഗ്രസ് ഉപേക്ഷിക്കും. മര്‍ദിച്ചവര്‍ക്കെതിരെ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണം. കേരളത്തിലും ഒരു ചെറുപ്പക്കാരനും ഇത്തരം അനുഭവം ഉണ്ടാകരുത്. സഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് പൊലീസില്‍ നിന്നുണ്ടായത്' സതീശന് പറഞ്ഞു.
à´à´¨à´¿ à´à´µà´°àµâ à´à´¾à´àµà´à´¿ à´§à´°à´¿à´àµà´àµ à´ªàµà´±à´¤àµà´¤à´¿à´±à´àµà´à´¿à´²àµà´²àµà´¨àµà´¨àµ വിഡി സതàµà´¶à´¨àµâ pic.twitter.com/AvFHLuXO6V
— Samakalika Malayalam (@samakalikam) September 5, 2025
ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ കുന്നംകുളം പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സാധാരണ സ്വീകരിക്കാത്ത നടപടികളിലേക്ക് പോകുമെന്നും സതീശന് പറഞ്ഞു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
V.D. Satheesan, the Leader of the Opposition, said that the four police officers who assaulted the Youth Congress constituency president will not wear their uniforms again
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന് സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി


