പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു

Vedan's wedding is today
വേടന്റെ വിവാഹം ഇന്ന്
Edited by :Sujith
Last Updated :24 ഫെബ്രുവരി 2026, 7:28 am IST

തൃശൂര്‍: റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ഭരണഘടന സാക്ഷിയായിട്ടായിരിക്കും വിവാഹമെന്ന് വേടന്‍ പറഞ്ഞു.

കണ്ണൂരില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പങ്കുവച്ചത്. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ വേടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു.

പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി വേടനൊപ്പമുണ്ടായിരുന്നു.

News Now

Summary

Vedan's wedding is today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates