കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

തൊഴിലാളികൾ കൃഷി ഉപേക്ഷിയ്ക്കാൻ നിർബന്ധിതരാകുന്നു

Vegetable farming
Vegetable farming
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :31 മേയ് 2026, 9:24 am IST

തൊടുപുഴ: മൂന്നാറിലെ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ. തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അധിക വരുമാനം കണ്ടെത്തുന്നതിനാണ് പച്ചക്കറി കൃഷി നടത്തുന്നത്. വിവിധ ഇനം പച്ചക്കറികൾ മൂന്നാറിന്റെ കാലാവസ്ഥയിൽ യഥേഷ്ടം വളരും.

എന്നാൽ ഏതാനും വർഷങ്ങളായി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന ആനകൾ വിളകൾ പാടേ നശിപ്പിയ്ക്കും. കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും ഉണ്ട്. മുൻപ് മേഖലയിൽ 350 ഹെക്ടറിൽ അധികം ഭൂമിയിൽ പച്ചക്കറി കൃഷി ഉണ്ടായിരുന്നത് 100 ഹെക്ടർ ആയി കുറഞ്ഞു.

കാട്ടാന ശല്യം രൂക്ഷമായതോടെ തൊഴിലാളികൾ കൃഷി ഉപേക്ഷിയ്ക്കാൻ നിർബന്ധിതരാകുകയാണ്. വന്യമൃഗ ശല്യം മൂലം കൃഷി നാശം ഉണ്ടായിട്ടും തൊഴിലാളികൾക് നഷ്ട പരിഹാരവും ലഭിയ്ക്കുന്നില്ലെന്നും പരാതിയുണ്ട്.

കൃഷി നശിപ്പിയ്ക്കുന്നതിനൊപ്പം ലയങ്ങൾക് ചുറ്റും വന്യമൃഗങ്ങൾ തമ്പടിച്ചു തുടങ്ങിയതോടെ പലരും കൃഷി ഉപേക്ഷിച്ചു. ലയങ്ങളോട് ചേർന്നുള്ള കമ്പനി വക ഭൂമിയിൽ ആണ് തൊഴിലാളികൾ കൃഷി ഇറക്കുന്നത്. സ്വന്തം ഭൂമി അല്ലാത്തതിനാൽ ഇവർക്ക് നഷ്ട പരിഹാരവും ലഭിയ്ക്കുന്നില്ല. കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മേഖലയിൽ പച്ചക്കറി കൃഷി പൂർണമായും ഇല്ലാതാകുമെന്നും അധികൃതർ വ്യക്തമാക്കി.

News Now

Summary

Munnar Vegetable farming crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates