വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി

എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40 ന് വേളാങ്കണ്ണിയിലെത്തും

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

കൊച്ചി: എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി. ജൂണ്‍ 25 വരെ സര്‍വീസ് തുടരുമെന്ന് റെയില്‍വേ അറിയിച്ചു. 

എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40 ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകീട്ടാണ് മടക്ക ട്രെയിന്‍.

ഞായറാഴ്ച വൈകീട്ട് 6.40 ന് വേളാങ്കണ്ണിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 11.40 ന് എറണാകുളം ജംഗ്ഷനിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now