
'യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ തന്നെ; 100 സീറ്റ് ഒരു രസത്തിന് പറഞ്ഞത്'
വിഡി സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വേണുഗോപാല്‍ എംപിയായിരുന്നു. എംപിയായ ആള് ഇത്തരത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സമ്പത്തുകൊണ്ടായാലും ബുദ്ധി കൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്‍പ്പി വേണുഗോപാല്‍ തന്നെയാണ്. വിജയത്തിനായി ആത്മാര്‍ത്ഥമായാണ് കെ സി വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്.
കോണ്‍ഗ്രസിന്റെ സംസ്കാരം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ആഹ്ലാദപൂര്‍വം ആഘോഷിക്കുകയാണ്. കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് ലഭിച്ചില്ല. പിണറായി വിജയന് വീണ്ടും ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ചവനാണ് താനെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ അതു നടന്നില്ലെന്നു മാത്രമല്ല, യുഡിഎഫ് ഗംഭീര വിജയം നേടുകയും ചെയ്തു. ചെറിയ വോട്ടിനല്ല, വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശന്, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Vellappally Natesan reacts to VD Satheesan becoming Chief Minister
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്ത്തി'

കെപിസിസിക്ക് ഓണത്തിന് മുന്‍പ് പുതിയ അധ്യക്ഷനില്ല; മൗനം പാലിച്ച് വിഡി സതീശനും കെസി വേണുഗോപാലും


