
വേണാടിലെ തിക്കിനും തിരക്കിനും പരിഹാരം; കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്ന 10 പുതിയ കോച്ചുകൾ ഒക്ടോബർ 9 മുതൽ
സീറ്റിങ് കപ്പാസിറ്റി ഇരട്ടിയിലധികമാകും; 2,100 യാത്രക്കാർക്ക് അധിക യാത്രാസൗകര്യം
തിരുവനന്തപുരം: കേരളത്തിലെ പതിനായിരക്കണക്കിന് ദൈനംദിന യാത്രക്കാരുടെ ആശ്രയമായ വേണാട് എക്സ്പ്രസിലെ കടുത്ത യാത്രാതിരക്കിന് പരിഹാരവുമായി ദക്ഷിണ റെയിൽവേ. ഉയർന്ന യാത്രാശേഷിയുള്ള 10 പുതിയ എൽ.ഡബ്ല്യു.എസ് കോച്ചുകൾ ഒക്ടോബർ 9 മുതൽ വേണാട് എക്സ്പ്രസിൽ ഘടിപ്പിക്കും. നിലവിലെ കോച്ചുകളിൽ 108 പേർക്ക് ഇരിക്കാനും 42 പേർക്ക് നിൽക്കാനുമുള്ള സൗകര്യമാണുള്ളത്. എന്നാൽ പുതിയ എൽ.ഡബ്ല്യു.എസ് കോച്ചുകളിൽ 220 പേർക്ക് ഇരിക്കാനും 80 പേർക്ക് നിന്ന് യാത്ര ചെയ്യാനുമുള്ള വിപുലമായ ഇടമുണ്ടാകും. ആദ്യഘട്ടമായി ഒക്ടോബർ 9 മുതൽ 10 കോച്ചുകളും, രണ്ടാംഘട്ടമായി ഒക്ടോബർ 15 മുതൽ പുതിയ കോച്ചുകളുടെ എണ്ണം 14 ആയും ഉയർത്തും. ഇതോടെ 2,100-ലധികം അധിക യാത്രക്കാർക്ക് ഒരേസമയം വേണാടിൽ യാത്ര ചെയ്യാൻ സാധിക്കും.
നിലവിൽ 19 കോച്ചുകളുമായി സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസിൽ ഘട്ടംഘട്ടമായാണ് പുതിയ എൽ.ഡബ്ല്യു.എസ് കോച്ചുകൾ ഉൾപ്പെടുത്തുക. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോച്ചുകൾ ഏർപ്പെടുത്തിയിട്ടും യാത്രാക്ലേശം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വേണാട് എക്സ്പ്രസിന് പുറമെ മറ്റൊരു അധിക ട്രെയിൻ സർവീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ബിജെപി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഇടപെടൽ.
News Now
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

Summary
In a major relief to thousands of daily commuters and office-goers across Kerala, Southern Railway will augment the passenger capacity of the Venad Express by introducing high-capacity LWS coaches starting October 9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



