
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് വീഡിയോ; വിനായകന് എതിരെ കേസ്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകന് എതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകന് എതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്നു കാണിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയുരുന്നു.
ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി' തുടങ്ങിയ ആക്ഷേപങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ നടന്‍ പോസ്റ്റ് പിന്‍വലിച്ചു.
ഇതിന് പിന്നാലെ, നടന്റെ കലൂരിലെ ഫ്‌ലാറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഫ്‌ലാറ്റിലേക്ക് ഇടിച്ചു കയറിയ പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ മാറ്റിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ സ്വപ്നം ബാക്കി; പണിതീരാത്ത വീട്ടില്‍ കുഞ്ഞൂഞ്ഞ് എത്തി, നെഞ്ചുലഞ്ഞ് പുതുപ്പള്ളി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



