
വിദ്യയെ പിടികൂടിയത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്; 15 ദിവസത്തിന് ശേഷം കസ്റ്റഡിയില്‍, നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും
വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്. കേസ് എടുത്ത് പതിനഞ്ച് ദിവസത്തിന് ശേഷമാണ് വിദ്യയെ പിടികൂടിയത്. വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേപ്പയ്യൂര്‍ കുട്ടോത്തുനിന്ന് അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മേപ്പയൂര്‍, വടകര ഭാഗങ്ങളിള്‍ വ്യാപക തെരച്ചില്‍ അഗളി പൊലീസ് നടത്തിയിരുന്നു. വെളുപ്പിന് മൂന്നുമണിയോടെ വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കും എന്നാണ് പ്രാഥമിക വിവരം. ശേഷം, മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ വിദ്യ പറഞ്ഞിരുന്നത്.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
ഈ വാർത്ത കൂടി വായിക്കൂ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



