ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറി രമ്യ ഹരിദാസും വി ടി ബല്‍റാമും, ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം (വീഡിയോ)

രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ഡൗണ്‍ ലംഘിച്ചതായി ആക്ഷേപം

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST


പാലക്കാട്: രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ഡൗണ്‍ ലംഘിച്ചതായി ആക്ഷേപം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച എംപിയും മുന്‍ എംഎല്‍എ വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് വിമര്‍ശനം. എംപിയും സഹപ്രവര്‍ത്തകരും ഹോട്ടലിനുള്ളില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇവരുടെ സമീപത്തുള്ള മേശയില്‍ മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നതും കാണാം. ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now