
വിഷു-റംസാന് ചന്തകള്‍ 12മുതല്‍
സംസ്ഥാനത്ത് വിഷു- റംസാന് ചന്തകള്‍ ഈ മാസം 12ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു- റംസാന് ചന്തകള്‍ ഈ മാസം 12ന് ആരംഭിക്കും. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ചന്തകള്‍ ആരംഭിക്കുക. 10 ദിവസം നീണ്ടു നില്ക്കുന്ന വിഷു- റംസാന് ചന്തകള്‍ ഏപ്രില്‍ 21 വരെ പ്രവര്‍ത്തിക്കും. ഇത്തവണ ചന്തകള്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി.ആര്‍അനില്‍ വിഷു-റംസാന് ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരില്‍ നടക്കും. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നില്‍ പ്രത്യേക പന്തല്‍ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകള്‍ ആരംഭിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സ്ഥലം ഇല്ലെങ്കില്‍ ചന്തക്കായി മറ്റു സ്ഥലങ്ങള്‍ പരിഗണിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ചന്തയിലൂടെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


