ചാകര എത്തിയതറിഞ്ഞ് മീന്‍വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൊഴിയാള ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് വൈകീട്ടുവരെ നീണ്ടു. ചാകര എത്തിയതറിഞ്ഞ് മീന്‍വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തി. ടണ്‍ കണക്കിന് കൊഴിയാള മത്സ്യം കരയിലെത്തിയതോടെ ഫിഷ്‌ലാന്‍ഡില്‍ മീനിടാന്‍ സ്ഥലമില്ലാതായി. മീനുമായി എത്തിയ വള്ളങ്ങള്‍ തുറമുഖത്തെ പഴയ വാര്‍ഫിലാണ് പിന്നീട് മീന്‍ ഇറക്കിയത്. കുറഞ്ഞ സമയം കൊണ്ട് വാര്‍ഫിലും മീന്‍ കുന്നുകൂടി.

ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയോടെ വില കുട്ടയൊന്നിന് 300 രൂപയില്‍ എത്തി. വിലക്കുറവ് നാടാകെ അറിഞ്ഞതോടെ തുറമുഖത്ത് മീന്‍ വാങ്ങാനായി എത്തിയത് ആയിരക്കണക്കിനാളുകളാണ്. കൊഴിയാള സ്വന്തമാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുവരെ വണ്ടിയുമായി ആളുകളെത്തി. കോഴിത്തീറ്റ നിര്‍മ്മാണ ഫാക്ടറിക്കാരാണ് വിലക്കുറവില്‍ മീന്‍ വാങ്ങാന്‍ കുതിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates